ശ്രീ പെരളശ്ശേരി ശിവക്ഷേത്രം കുഞ്ഞിമൂലോത്ത്.

പെരളശ്ശേരി ശ്രീ കുഞ്ഞിമൂലോത്ത് ശിവക്ഷേത്രംസഹസ്രാബ്ദങ്ങൾ പഴക്കമുള്ളതും മുൻകാലങ്ങളിൽ ധാരാളം പരിവർത്തനങ്ങൾക്ക് വിധേയമായിടുള്ള അതിപ്രാചീനവും വളരെ പ്രാധാന്യം അർഹിക്കുന്നതുമായ ഒരു മഹാക്ഷേത്രമാണ് പെരളശ്ശേരി ശ്രീ കുഞ്ഞിമൂലോത്ത് ശിവക്ഷേത്രം . ഈ ക്ഷേത്രം പെരളശ്ശേരി ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തെക്കാൾ പ്രാചീനതയുണ്ടെന്നും ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രവുമായി അഭേദ്യമായി ബന്ധപെട്ട ക്ഷേത്രമാണിതെന്നും പെരുമാളുടെ പിതൃ സ്ഥാനമായി കണക്കാകെണ്ടതാണെന്നും ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല്യ സ്വർണ പ്രശ്നത്തിൽ സൂചിപ്പിച്ചിരുന്നു.

ശ്രീ സുബ്രമണ്യ ക്ഷേത്രത്തിൽ തൊഴുത് പ്രാർത്ഥിച്ചാൽ പൂർണത പ്രാപിക്കണമെങ്കിൽ പിതൃ സ്ഥാനത്തുള്ള ഈ ദേവനേയും തോഴെണ്ടാതാണെന്ന് സ്വർണ പ്രശ്നത്തിൽ ശാസ്ത്ര ദ്രിഷ്ട്യാ നിര്നയിച്ചിട്ടുണ്ട് . പെരളശ്ശേരി സുബ്രമണ്യ സ്വാമിയുടെ പ്രതിഷ്ഠ കാലത്തിൽ ശ്രീരാമന്റെ പാദ സ്പർശം കൊണ്ട് ധന്യമായ ക്ഷേത്രമാണിതെന്നും ആ വൈഷ്ണവ ചൈതന്യത്തിന്റെ ശക്തി ഇതിന്റെ നശോന്മുഗമായ അവസ്ഥയ്ക്ക് വിഘാതമായി നിന്ന ഒരു പ്രധാന ഘടകം ആണെന്നും നിർണയിച്ചിട്ടുണ്ട് .

ക്ഷേത്രം തന്ത്രി - ബ്രഹ്മശ്രീ വെള്ളൂരില്ലത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട്

മേൽ ശാന്തി - കുമ്മൽ ഇല്ലത്ത് കുഞ്ഞികൃഷ്ണൻ തങ്ങൾ